Advertisement

നിയമസഭയിലെ പ്രതിഷേധ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകും; സ്‌പീക്കർ

June 30, 2022
2 minutes Read

നിയമസഭയിലെ പ്രതിഷേധ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് സ്‌പീക്കർ എം ബി രാജേഷ്. പ്രതിഷേധങ്ങൾ കാണിക്കില്ലെന്ന് റൂളിംഗിൽ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടപ്രകാരമുള്ള വൈഡ് ആംഗിൾ ഷോട്ടുകൾ കാണിക്കും. റൂളിംഗിൽ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു

മാധ്യമങ്ങളെ നിയന്ത്രിച്ചെന്ന വാർത്ത ആസൂത്രിതവും തെറ്റുമാണെന്ന് സ്പീക്കർ എംബി രാജേഷ് നേരത്തേ പറഞ്ഞിരുന്നു. മാധ്യമങ്ങൾക്ക് നിയന്ത്രണമില്ലെന്നും സ്പീക്കർ ആവർത്തിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി, സഭാ നടപടികളുടെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല, സഭയ്ക്കുള്ളില്‍നിന്നും വിഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തു നല്‍കിയത് എന്നീ കാര്യങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ചാണ് സ്പീക്കറുടെ പ്രതികരണം.

സഭാ മന്ദിരത്തില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടേയും പാസ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതിന്റേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റേയും ഓഫീസുകളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ സംഭവിച്ച ചില ഇടപെടലുകളുടേയും ഫലമായിട്ടാണ് ഇത്തരത്തില്‍ പെരുപ്പിച്ച നിലയില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

Read Also: ‘നേരത്തേ ഒരു ചെയറും ഇങ്ങനെ പറഞ്ഞിട്ടില്ല’; സമയം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കം

2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സഭയിലെ ദൃശ്യങ്ങള്‍ സഭാ ടിവി മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിംഗിലൂടെ വ്യക്തമാക്കിയിരുന്നു.

Story Highlights: M B Rajesh about Kerala assembly visuals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top