‘സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണം’, മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നു: വി മുരളീധരൻ

സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. (v muraleedharan against pinarayi vijayan)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
‘കേന്ദ്രസർക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നിൽ ഈ കാര്യങ്ങൾ ഔദ്യോഗികമായിട്ട് എത്തിയാൽ തീർച്ചയായും ആ കാര്യത്തിൽ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാൾക്ക്, കരാർ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാർഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല.
അങ്ങനെ ഉള്ള ഒരാൾക്ക് ഡിപ്ലോമാറ്റിക് ഐ ഡി കൊടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ലൈഫ് മിഷനിലെ കൈക്കൂലി, സ്വർണ്ണക്കടത്ത്,ഡിപ്ലോമാറ്റിക് ഐ ഡി ഇതെല്ലം പരസ്പരം ബന്ധപ്പെട്ട സ്ഥിതിയിൽ തെളിവുകൾ പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷിക്കണം. അത് മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു എന്ന് എനിക്ക് അറിയില്ല’- വി മുരളീധരൻ പറഞ്ഞു.
Story Highlights: v muraleedharan against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here