മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു; ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിടണം; വി ഡി സതീശൻ

മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞെന്ന് വി ഡി സതീശൻ. ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്ന സുരേഷിന്റേത് ഗുരുതര ആരോപണമെന്ന് വി ഡി സതീശൻ പറഞ്ഞു.(vd satheesan against ldf government)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
ആരോപണത്തെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അനേഷിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു. സ്വപ്‌ന ഇന്നലെ ഉന്നയിച്ചത് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളത്. ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങൾ മുഖ്യമന്ത്രി പുറത്തുവിടണം. ബഫർ സോൺ വിഷയത്തിൽ സർക്കാർ ചോദിച്ചുവാങ്ങിയ വിധിയെന്ന് വി ഡി സതീശൻ പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച്. സർക്കാരും സിപിഐഎമ്മും ജനങ്ങളെ കബളിപ്പിക്കുന്നു. വനം വകുപ്പിനും നിയമ വകുപ്പിനും പിഴവ് സംഭവിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണിൽ നിന്നും പൂർണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്. എന്നാൽ 2019-ൽ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. ഇക്കാര്യത്തിൽ ഹര്‍ത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിൽ നിന്നുണ്ടായി. ഒരു കിലോമീറ്റർ ബഫർ സോണാക്കി തരണം എന്ന് ഫലത്തിൽ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണിൽ പ്രതിപക്ഷം സമരത്തിൽ നിന്നും പിന്നോട്ട് പോകില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: vd satheesan against ldf government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here