Advertisement

‘കൊലവിളി’ മുദ്രാവാക്യം; ഡിവൈഎഫ്‌ഐ മണ്ണാർക്കാട് നടത്തിയ പ്രതിഷേധ പ്രകടനം വിവാദത്തിൽ

July 1, 2022
1 minute Read
dyfi mannarkkadu provocative slogan

എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ പ്രവർത്തകർ മണ്ണാർക്കാട് നടത്തിയ പ്രകടനത്തിലാണ് മുദ്രാവാക്യം. ‘കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും’ എന്നായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുദ്രാവാക്യം.

എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ ഒരു വിദത്തിലുള്ള പ്രകോപനവും ഒരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് നേതൃത്വം കർശന നിർദേശം നൽകിയിരുന്നതാണ്. എന്നാൽ ആലപ്പുഴ, കോഴിക്കോട് എന്നീ മേഖലകളിൽ നിന്ന് പ്രകോപന മുദ്രാവാക്യങ്ങളും പ്രതിഷേധ പ്രകടനവും നടന്നിരുന്നു. ‘കൃപേഷിനെ അരിഞ്ഞ് തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നും, അത് തുരുമ്പെടുത്തിട്ടില്ല’- ഇങ്ങനെ നീളുന്നു കൊലവിളി മുദ്രാവാക്യം.

Story Highlights: dyfi mannarkkadu provocative slogan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top