ആളുകൾക്കടിയിൽ താരമായി ഹിന്ദി സംസാരിക്കുന്ന കൊറിയൻ ഷെഫ്…

കൊറിയൻ ആരാധകർ നിരവധിയാണ് ഇപ്പോൾ ഇവിടെ. അത് പാട്ടായിക്കൊള്ളട്ടെ, സിനിമയായിക്കൊള്ളട്ടെ, താരങ്ങളായിക്കൊള്ളട്ടെ, ഇനി ഭക്ഷണവിഭവങ്ങളാകട്ടെ… കൊറിയൻ ആരാധകർ നിരവധിയാണ്. ആ കൂട്ടത്തിലേക്ക് ഒരു കൊറിയൻ താരം കൂടി പിറവികൊള്ളുകയാണ്. നല്ല കൊറിയൻ സ്റ്റൈലിൽ നിരവധി വിഭവങ്ങളാണ് ഷെഫ് തയ്യാറാക്കുന്നത്. പക്ഷെ ആളുകളെ അതിശയിപ്പിച്ചത് ഇതൊന്നുമല്ല. ഈ അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകൾ ഹിന്ദിയിൽ അവതരിപ്പിക്കുകയാണ് അദ്ദേഹം. ഷെഫ് കിം ജിയോൾ എന്നാണ് ഷെഫിന്റെ പേര്. ജപ്ചെയെന്ന ഒതന്റിക്ക് കൊറിയൻ രുചിക്കൂട്ടിന്റെ ഹിന്ദി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എങ്ങനെയാണ് ഈ ചെറുപ്പക്കാരൻ ഹിന്ദി പഠിച്ചതെന്നാണ് ആളുകളുടെ സംശയം. കൊറിയ ആണ് ദേശമെങ്കിലും ഇന്ത്യയിൽ വിവിധ റെസ്റ്ററന്റുകളിലായി ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഇപ്പോൾ ഡൽഹിയിലാണ് താമസം. കൊറിയൻ രുചികൾ മാത്രമല്ല, ഇന്ത്യൻ വിഭവങ്ങളും ഈ കൈകളിൽ ഭദ്രമാണ്. ഇന്ത്യൻ രുചികളിൽ ഷെഫിന് ഏറെ ഇഷ്ടം ബട്ടർ ചിക്കൻ, ചോള ബട്ടൂര, ദോശ എന്നിവയാണ് എന്നും അദ്ദേഹം പറയുന്നു.
ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വ്യത്യസ്ത തരം കേക്കുകൾ ഉണ്ടാക്കുന്ന ഒരു നാലുവയസുകാരിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബേക്കിംഗ് കഴിവുകൾ കൊണ്ടാണ് എല്ലിസ് എന്ന നാലുവയസുകാരി തരംഗമായി മാറിയത്. കേക്ക് ആർട്ടിസ്റ്റ് കൂടിയായ അമ്മ ജോയി മകൾ കേക്ക് ലെയറിംഗ് ചെയ്യുന്നതിന്റെയും അത് അലങ്കരിക്കുന്നതിന്റെയും വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.
Story Highlights: korean food hindi video by korean chef
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here