Advertisement

ഛത്തീസ്ഗഢിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

July 1, 2022
Google News 2 minutes Read

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. അയൽവാസികളാണ് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഉമർപൊട്ടി ഗ്രാമത്തിലാണ് സംഭവം.

മൊബൈൽ ചാർജർ വയർ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, തലയണ കൊണ്ട് മക്കളായ പ്രവീൺ കുമാർ (3) ഡികേഷ് (ഒന്നര വയസ്സ്) എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭോജ് റാം സാഹു തൂങ്ങി മരിച്ചതായും പൊലീസ് അറിയിച്ചു. ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം കട്ടിലിൽ കണ്ടെത്തിയപ്പോൾ, ഭർത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കാര്യവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങൾ അറിയാനാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: Man Dies By Suicide After Killing Wife 2 Minor Sons In Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here