ഗര്‍ഭാശയ ക്യാന്‍സറിന് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52 കാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയിൽ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
Story Highlights: modern 3D laparoscopic surgery for uterine cancer success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here