Advertisement

എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് സെഞ്ച്വറി

July 1, 2022
1 minute Read

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് ഉജ്ജ്വല സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതമാണ് ഋഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. 2022ൽ ഋഷഭ് പന്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.

നേരത്തെ, ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലും പന്ത് മിന്നുന്ന സെഞ്ച്വറി നേടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത് ഇപ്പോൾ.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 323 റൺസ് നേടിയിട്ടുണ്ട്. വലിയൊരു ബാറ്റിംഗ് തകർച്ചയിൽ നിന്നും ഇന്ത്യയുടെ തിരിച്ചുവരവ് ഒരുക്കിയത് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്നാണ്.

Story Highlights: Rishabh Pant’s ton sparks wild celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top