തിരുവല്ലയിലെ അനീഷ് മാത്യുവിന്റെ ആത്മഹത്യ; പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ

പത്തനംതിട്ട തിരുവല്ല സ്വദേശി അനീഷ് മാത്യുവിന്റെ ആത്മഹത്യ പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ. ഭാര്യയേയും മക്കളേയും കാണാതായ സംഭവത്തിൽ അനീഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തിരോധാന കേസിൽ സംശയങ്ങളേറെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 17നാണ് തിരുവല്ല നിരണത്തെ വാടകവീട്ടിൽ നിന്ന് അനീഷ് മാത്യുവിന്റെ ഭാര്യ റീനയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതായത്.
റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപമുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്.ഇരുവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ പറയുന്നത്. അതേസമയം, കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്.
Story Highlights : Suicide of Aneesh Mathew,Relatives allege mental harassment by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here