Advertisement

പാലക്കാട്ടെ കൊലവിളി മുദ്രാവാക്യം; യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

July 2, 2022
1 minute Read

പാലക്കാട് മണ്ണാർക്കാട് ഡിവൈഎഫ്ഐ യുടെ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസ്. കലാപ ശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്.

എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തിലാണ് ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രവാക്യം. കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോണ്‍ഗ്രസേ, കളിക്കാന്‍ നിന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും എന്നിങ്ങനെയായിരുന്നു മുദ്രാവാക്യംവിളി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നഗരം ചുറ്റിയത്.

Read Also: ‘സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിൽ’; ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്ന് പൊലീസ്

അതേസമയം എകെജി സെൻറർ ആക്രമണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് തുടരുകയാണ്. അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് സിപിഐഎം ആവർത്തിക്കുമ്പോൾ ആരോപണം ഏറ്റെടുക്കാൻ സിപിഐ എം തയ്യാറല്ല. സ്വർണ്ണക്കടത്ത് വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഐഎം നടത്തിയ അക്രമമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്.

Story Highlights: hate slogan of dyfi case registered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top