‘പൊലീസ് സേനയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി’; കേരള പൊലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയെന്ന് മുഖ്യമന്ത്രി

കേരള പൊലീസ് രാജ്യം ശ്രദ്ധിക്കുന്ന പൊലീസ് സേനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. പൊലീസിൽ ചേരുന്നവർ ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് നടന്ന പൊലീസ് ഡ്രൈവർ കോൺസ്റ്റബിൾ പാസിംഗ് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(pinarayi vijayan police passing out parade)
പരിശീലനം പൂർത്തിയാക്കിയ 99 ഡ്രൈവർ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. 99 പേരാണ് 6 മാസത്തെ പരിശീലനം പൂർത്തിയാക്കി പൊലീസ് സേനയുടെ ഭാഗമാകുന്നത്. പൊലീസ് കോൺസ്റ്റബിൾമാരുടെ സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. ഡിജിപി അനിൽകാന്ത് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ
എന്നാൽ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ. അന്തിയൂര്‍കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം എകെജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ് യുഡിഎഫ്. ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റിലേക്കും കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്തും.
Story Highlights: pinarayi vijayan police passing out parade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here