മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പൊലീസില്‍ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂർ ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പി.സി.ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം, എന്ന തരത്തിൽ പരാമര്‍ശം നടത്തിയതിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ( Police complaint against PC George wife ).
പി.സി.ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഉഷാ ജോര്‍ജിന്റെ പരാമര്‍ശം. ”ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.” എന്നായിരുന്നു ഉഷയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here