Advertisement

‘എൺപതുകളിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇറക്കിയിരുന്ന തന്ത്രമാണ് സിപിഐഎം ഇറക്കുന്നത്’ ; വി ടി ബൽറാം ട്വന്റിഫോറിനോട്

July 2, 2022
2 minutes Read

സിപിഐഎം നുണക്കഥ ഉടൻ പൊളിയുമെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. എൺപതുകളിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇറക്കിയിരുന്ന തന്ത്രമാണ് സിപിഐഎം പയറ്റുന്നത്. എൽഡിഎഫ് നേതാക്കളുടെ പൊലിപ്പിക്കൽ കാണുമ്പോഴേ അറിയാം ഇതൊരു നാടകമാണെന്ന്. ഏതായാലും കേസ് പൊലീസ് അന്വേഷിക്കട്ടെ. എൽഡിഎഫും മുഖ്യമന്ത്രിയും കപട നാടകം ഇനിയെങ്കിലും അവസാനിച്ച് സത്യസന്ധമായി ജനങ്ങൾക്ക് മുന്നിൽ വരണമെന്ന് അഭ്യർത്ഥിക്കുന്നെന്നും വി ടി ബൽറാം ട്വന്റിഫോറിനോട് പറഞ്ഞു.(vt balram against pinarayi vijayan)

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ഇന്നലെത്തോട്ട് പറയുന്നതാണ് ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട് ഒരുപാട് പ്രതികൾ പിന്നിൽ ഉണ്ടെന്നുള്ള കഥകളാണ് സിപിഐഎം സൃഷ്‌ടിച്ചിരുന്നത്. അപ്പോഴും യുഡിഎഫ് പറഞ്ഞത്ത് പൊലീസിന് അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കാൻ കഴിയുകയാണെങ്കിൽ ഈ കേസ് ഒരുപക്ഷേ ചെന്ന് എത്തിനിൽക്കുന്നത് എ കെ ജി സെന്ററിന് അകത്ത് തന്നെ ആയിരിക്കും. 11.25 എന്ന സമയത്ത് സംഭവം ഉണ്ടായിട്ട് അഞ്ച് മിനിറ്റ് തികയുന്നതിന് മുൻപ് സിപിഐഎമ്മിന്റെ എല്ലാ സംവിധാനങ്ങളും എല്ലാ നേതാക്കളും തയ്യാറായി ആ സ്ഥലത്ത് വരികെയാണ്. എന്നിട്ട് അന്ന് രാത്രിയിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾ നടത്തുന്നു. വ്യാപക അക്രമങ്ങൾ അഴിച്ചുവിടുന്നു.

ഇതിന് പിറകിലെ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നതാണ്. കേരളത്തെ ഇങ്ങനെ വിലകുറച്ച് കാണരുത് എന്നാണ് സിപിഐഎമ്മിനോട് പറയാനുള്ളത്.ഇതൊക്കെ എൺപതുകളിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇറക്കിയിരുന്ന തന്ത്രമാണ്. അതൊക്കെ ഈ 2022ൽ നടക്കില്ല. മുഖ്യമന്ത്രിയുടെ കുടുംബമടക്കം ആരോപണങ്ങൾ നേരിടേണ്ടി വന്നപ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്ന കാര്യമാണ് നടത്തിയത്. അത് കേരളത്തിലെ ജനത്തിന് തിരിച്ചറിയാം. എൽഡിഎഫ് നേതാക്കളുടെ പൊലിപ്പിക്കൽ കാണുമ്പോഴേ അറിയാം ഇതൊരു നാടകമാണെന്ന്. ഏതായാലും കേസ് പൊലീസ് കേസ് അന്വേഷിക്കട്ടെ. കപട നാടകം ഇനിയെങ്കിലും അവസാനിച്ച് സത്യസന്ധമായി ജനങ്ങൾക്ക് മുന്നിൽ വരണമെന്ന് വി ടി ബൽറാം ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: vt balram against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top