Advertisement

കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

July 1, 2022
2 minutes Read

കൗതുകം തോന്നുന്ന, ആശ്ചര്യം തോന്നുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ എന്നും വൈറലാകാറുണ്ട്. പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം. അത്തരം ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു വീടിന്റെ ഡോറിനരികിൽ കുഞ്ഞുങ്ങളുമായെത്തിയ ഒരു മാനും വീട്ടുടമസ്ഥനും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നത്.

ഒരു വീടിന്റെ വാതിലിന്റെ അരികിൽ വന്ന് നിൽക്കുന്ന കുറച്ച് മാനുകളാണ് വീഡിയോയിലെ താരങ്ങൾ. ഈ വീട്ടുടമയായ സ്ത്രീ ദിവസവും വീട്ടിലെത്തുന്ന ഒരു മാൻക്കുട്ടിയ്ക്ക് ഭക്ഷണം നൽകുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാൻക്കുട്ടി എത്തിയത് ഒറ്റയ്ക്കല്ല. ദിവസവും ഒറ്റയ്ക്ക് ഭക്ഷണം തേടി വീട്ടിലേക്ക് വരാറുള്ള അന്ന് വന്നത് കൂട്ടമായാണ്. വീട്ടുടമയും മാനുമായുള്ള രസകരമായ സംഭാഷണമാണ് വീഡിയോ. വീടിന്റെ ഡോർ തുറക്കുന്നതും ഈ മാനിനെ വീട്ടുടമയായ സ്ത്രീ പേര് ചൊല്ലി വിളിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്.

കുഞ്ഞുങ്ങളെയുമായി വന്ന് തന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ നിന്റെ ഉദ്ദേശ്യം എന്ന് രസകരമായി ചോദിക്കുന്ന യുവതിയുടെ അരികിലേക്ക് മാൻ നീങ്ങി വരുന്നതും പിന്നീട് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ഈ യുവതിയുമായി അടുത്ത ചങ്ങാത്തം ഉള്ള രീതിയിൽ തന്നെയാണ് ഈ മാനിന്റെ പെരുമാറ്റവും.

വൈറൽ ഹോഗ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. യു എസിലെ ന്യൂ ജേഴ്‌സിയിൽ നിന്നുള്ളതാണ് ഈ രസകരമായ ദൃശ്യങ്ങൾ എന്നും പറയുന്നു. വളരെ പെട്ടെന്നാണ് വീഡിയോ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയത്. വിദേശരാജ്യങ്ങളിൽ ചിലയിടങ്ങളിൽ വീടിന്റെ പിൻ ഭാഗത്ത് കാടുകളിൽ നിന്ന് മാനുകളും മറ്റും ഭക്ഷണം തേടി വീടുകളിൽ എത്താറുണ്ട് എന്നും ആളുകൾ കമന്റുകൾ നൽകി.

Story Highlights: mother deer visits family to introduce her baby funny video goes trending

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top