Advertisement

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികൾക്കായി തെരച്ചിലിന് തണ്ടർബോൾട്ടും

July 3, 2022
2 minutes Read

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസിൽ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികൾ വനത്തിനുള്ളിലെന്നാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട് എത്തിയിരിക്കുന്നത്. കേസില്‍ മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ട്. നേരത്തെ 6 പേർ അറസ്റ്റിലായിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മർദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Read Also: അട്ടപ്പാടി കൊലപാതകം പണത്തിന്റെ പേരിൽ തന്നെ : പാലക്കാട് എസ്പി

കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അതും നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ വിനായകൻ കണ്ണൂർ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നന്ദകിഷോറിന്‍റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം. നന്ദകിഷോറിന്‍റെ ശരീരമാകെ മർദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Story Highlights: case of beating youth to death in Attapadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top