കേരളത്തിലെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി; തീയതികൾ പ്രഖ്യാപിച്ചു

അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.(kerala rally date for indian army agnipath recruitment 2022)
തെക്കൻകേരളത്തിലെ ഏഴു ജില്ലകൾക്കായി നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാർക്ക് പങ്കെടുക്കാം. തീയതിയിൽ ചിലപ്പോൾ ചെറിയമാറ്റം ഉണ്ടായേക്കാമെന്ന് കരസേന അറിയിച്ചു. പുതിയ വിവരങ്ങൾക്ക് joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. നാവികസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: joinindiannavy.gov.in.
Story Highlights: kerala rally date for indian army agnipath recruitment 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here