Advertisement

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍;അഭിവാദ്യം അർപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

July 3, 2022
3 minutes Read

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി അങ്ങനെ മയ്യില്‍ മാറിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 90 ഫയലുകളാണ് ഇന്ന് രാവിലെ വരെ മയ്യില്‍ പഞ്ചായത്തില്‍ പെന്‍ഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീര്‍പ്പാക്കിയിരുന്നു, പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. രണ്ട് മണി ആകുമ്പോള്‍ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചതായും മന്ത്രി പറഞ്ഞു. അവധി ദിനത്തിലും ഫയല്‍ തീര്‍പ്പാക്കാനായി ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നുവെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.(mv govindan congratulates govt officials who worked for file clearance)

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കണ്ണൂര്‍ ആറളത്ത് നിന്നുള്ള യാത്രയ്ക്ക് ഇടയിലാണ് മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ കയറാന്‍ തീരുമാനിച്ചത്. ഇന്ന് ഞായറാഴ്ചയും ഫയല്‍ തീര്‍പ്പാക്കലിനായി നമ്മുടെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍ പ്രവര്‍ത്തിക്കുകയാണല്ലോ? മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ മുഴുവന്‍ ജീവനക്കാര്‍ക്കൊപ്പം പ്രസിഡന്റ് റിഷ്‌നയും ഇന്ന് ഹാജരാണ്.

90 ഫയലുകളാണ് ഇന്ന് രാവിലെ വരെ മയ്യില്‍ പഞ്ചായത്തില്‍ പെന്‍ഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീര്‍പ്പാക്കിയിരുന്നു, പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. രണ്ട് മണി ആകുമ്പോള്‍ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചു.

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി അങ്ങനെ മയ്യില്‍ മാറി. അവധി ദിനത്തിലും ഫയല്‍ തീര്‍പ്പാക്കാനായി ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നു.

Story Highlights: mv govindan congratulates govt officials who worked for file clearance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top