പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവം; 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു മൂന്ന് പേർ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധവുമായെത്തിയത്.
ഹെലികോപ്ടറിന് വളരെ അടുത്തുകൂടിയാണ് ബലൂണുകൾ പറന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
അല്ലൂരി സീതാരാമ രാജുവിന്റെ 125ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയിലെത്തിയത്. സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ നായകനുമായ അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
Story Highlights: 3 congress activists arrested for releasing black balloons near PM Modi’s helicopter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here