Advertisement

എയര്‍ ഇന്ത്യ ഇന്റര്‍വ്യൂവിന് പോകാൻ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍; ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വൈകി….

July 4, 2022
Google News 2 minutes Read

രാജ്യത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും വൈകി. ജീവനക്കാരിൽ ഭൂരിഭാഗവും എയര്‍ ഇന്ത്യയുടെ ഇന്റർവ്യൂവിന് പോകാൻ വേണ്ടി അവധിയെടുത്തതാണ് ഈ കൂട്ട അവധിയ്ക്ക് പിന്നിലെ കാരണം. ഇതോടെ ഇന്‍ഡിഗോയുടെ സര്‍വീസുകളെ ഇതുബാധിച്ചു. ഇന്നലെ 45 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കൃത്യസയത്ത് ഓപ്പറേറ്റ് ചെയ്യാൻ സാധിച്ചത് എന്നാണ് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എയര്‍ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുത്തവരിൽ നല്ലൊരു പങ്കും ഇൻഡിഗോ ജീവനക്കാരായിരുന്നു എന്നും പിടിഐയും റിപ്പോർട് ചെയ്യുന്നു.

സിക്ക് ലീവ് എടുത്താണ് മിക്ക ജീവനക്കാരും എയര്‍ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ശനിയാഴ്ച എയർ ഇൻഡിഗോയുടെ രണ്ടാമത്തെ അഭിമുഖമാണ് നടന്നത്. ആഭ്യന്തര സർവീസുകൾ ഇത്രയധികം വൈകിയതിന് കാരണം തേടി ഇൻഡിഗോയുടെ വിശദീകരണം ചോദിച്ചിട്ടുണ്ട് ഡി.ജി.സി.എ. ജീവനക്കാരുടെ അവധി ഇൻഡിഗോയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു എന്നാണ് വിലയിരുത്തൽ.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇത്രയധികം ആഭ്യന്തര സര്‍വീസുകള്‍ വൈകിയതില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍ഡിഗോയോട് വിശദീകരണം ചോദിച്ചതായി ഡി.ജി.സി.എ. അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പക്ഷെ ഇതുവരെ ഇൻഡിഗോയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ട്വിറ്ററിൽ നിരവധി പേർ ഇൻഡിഗോയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ ആളുകളുടെ പരാതിയ്ക്ക് ഇൻഡിഗോ അധികൃതർ മറുപടിയും നൽകുന്നുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി ഇൻഡിഗോയിൽ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും മറ്റു ജോലി തേടുന്നതിനും പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. കൊവിഡ് വ്യാപന കാലഘട്ടം മുതൽ ജീവനക്കാരുടെ ശമ്പളം ഇൻഡിഗോ വെട്ടി കുറച്ചിരുന്നു.

Story Highlights: IndiGo flies to 75% of India’s operational airports but has 50% market share

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here