ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു; മണ്ണ് വീണത് വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക്

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് എത്തി തെരച്ചിൽ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്ട അടുക്കളയയ്ക്ക് സമീപത്ത് നിൽക്കവേയാണ് അപകടമുണ്ടായത്. ഭർത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല. ( landslide in Idukki; Housewife dies )
Read Also: ഇടുക്കിയിൽ മലയിടിഞ്ഞ് വീണ് അപകടം; ഒരാൾ മണ്ണിനടിയിൽ
ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.
Story Highlights: landslide in Idukki; Housewife dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here