Advertisement

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് ഇനി സാധ്യതയില്ല; പ്രവചനവുമായി മൈക്കൽ വോൺ

July 4, 2022
1 minute Read

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ സാധ്യതകൾ അവസാനിച്ചു എന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. 400നടുത്തുള്ള ലീഡാവും ഇന്ത്യ ലക്ഷ്യം വെക്കുകയെന്നും അത് മറികടക്കാൻ ഇംഗ്ലണ്ടിനു സാധിച്ചേക്കില്ലെന്നും വോൺ പറഞ്ഞു. പന്ത് അസ്ഥിരമായാണ് ബൗൺസ് ചെയ്യുന്നത്. സ്പിന്നർമാർക്ക് നേട്ടം ലഭിച്ചേക്കാം. ഷമിക്കും വിക്കറ്റ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നും ക്രിക്ക്‌ബസുമായി സംസാരിക്കവെ വോൺ കൂട്ടിച്ചേർത്തു.

നാലാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയിരിക്കുന്നത്. ചേതേശ്വർ പൂജാര (66) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ഋഷഭ് പന്തും (57) തിളങ്ങി. നിലവിൽ രവീന്ദ്ര ജഡേജയും (17) മുഹമ്മദ് ഷമിയുമാണ് ക്രീസിൽ. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്.

Story Highlights: michael vaughan india england test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top