അഴിമതിയെന്ന ആക്ഷേപത്തോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും; കെ.രാധാകൃഷ്‌ണൻ

ദേവസ്വം ബോർഡുകളിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. ബോർഡുകളിൽ അഴിമതിയെന്ന ആക്ഷേപത്തോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. ആഭ്യന്തര ഇടപെടൽ കൂടുതൽ വിപുലപ്പെടുത്തും. ദേവസ്വം വകുപ്പിന്റെ ധനാഭ്യർത്ഥനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 24 ഇംപാക്ട്
ദേവസ്വം ബോർഡുകളിൽ അഴിമതി കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. വിജിലൻസ് സംവിധാനവും ആഭ്യന്തര ഓഡിറ്റിംഗും വഴി ഇത്തരം ആക്ഷേപങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും. ഇതുവഴി വരുമാനം മെച്ചപ്പെടുത്താൻ മാർഗങ്ങൾ ആവിഷ്ക്കരിക്കുമെന്നും കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.
Story Highlights: Minister K Radhakrishnan About Corruption in Devaswom Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here