‘റോക്കട്രി: ദി നമ്പി ഇഫക്ട്’; സിനിമ കണ്ട ശേഷം വികാരഭരിതനായി നമ്പി നാരായണൻ

‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന സിനിമ കണ്ട ശേഷം വികാരഭരിതനായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. പല ചോദ്യങ്ങൾക്കുമുള്ള കൃത്യമായ മറുപടിയാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന് നമ്പി നാരായണൻ പ്രതികരിച്ചു. തിരുവനന്തപുരം ഏരിയസ് പ്ലക്സ് തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു. വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നതെന്നും നമ്പി നാരായണൻ വ്യക്തമാക്കി. ( Rocketry: The Nambi Effect; Nambi Narayanan got emotional after watching the movie )
പത്മഭൂഷൺ നൽകി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി. വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയു, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി ആർക്കും അറിയില്ല. വികാസ് എഞ്ചിനെപ്പറ്റിയും അതിൻ്റെ പ്രവർത്തനത്തെപ്പറ്റിയും ആർക്കും അറിയില്ല. അതിന് പിന്നിലെ പ്രവർത്തനമാണ് ചിത്രത്തിൻ്റെ കഥ.
ഇത് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്. 20 വർഷത്തെ ത്യാഗം, ജീവിതം, സംഭാവനകൾ എല്ലാം സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചെന്നും ആരായിരുന്നു നമ്പി നാരായണൻ എന്ന് പറയാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും സിനിമയുടെ സഹസംവിധായകനായ ജി പ്രേജേഷ് സെൻ പറഞ്ഞു. ചിത്രത്തിന് മികച്ച ഓപ്പണിങ് ആണ് നേടാൻ കഴിഞ്ഞത്. കണ്ടിരിക്കേണ്ട സിനിമയാണിത്. ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട കഥയാണ് നമ്പി നാരായണന്റേത് എന്നാണ് പ്രേക്ഷക പ്രതികരണം.
ഭാരതീയനായ ജനിച്ച ഏതൊരാളും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. ശാസ്ത്രത്തിന്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ഒരു മനുഷ്യൻ, തന്റെ രാജ്യത്തെ സേവിക്കാൻ തിരികെ വരാൻ കൊതിച്ച നാസ ജോലി നിരസിച്ച ഒരു ദേശസ്നേഹി, തന്റെ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി അർപ്പിതനായ ഒരു മനുഷ്യൻ, ‘രാജ്യദ്രോഹി’ എന്ന തന്റെ പേര് മായ്‌ക്കാൻ ദീർഘവും കഠിനമായ പോരാട്ടം നടത്തിയ മനുഷ്യൻ…നമ്പി നാരായണൻ എന്ന, ഇന്ത്യ കണ്ട അസാമാന്യ എയ്‌റോസ്‌പേസ് എൻജിനീയറിന്റെ ജീവിത കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുകയാണ് നടൻ ആർ. മാധവൻ. വലിയ കാത്തിരിപ്പുകൾക്കൊടുവിലാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ബഹുഭാഷാ ചിത്രം തീയേറ്ററുകളിൽ റിലീസായത്.
Story Highlights: Rocketry: The Nambi Effect; Nambi Narayanan got emotional after watching the movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here