“ദേ… ഈ തോക്കിനൊരു ലൈസൻസ് വേണം”; നിറതോക്കുമായി വയോധികൻ കലക്ടറേറ്റിൽ…

തോക്കിന് ലൈസൻസ് ആവശ്യപ്പെട്ട് 84 വയസുകാരൻ കലക്ടറേറ്റിൽ. ദേ… ഈ തോക്കിനൊരു ലൈസൻസ് വേണം. നല്ല കണ്ടീഷനുള്ള തോക്കാണ് ഇതായിരുന്നു വയോധികന്റെ ആവശ്യം. വയോധികന്റെ പെരുമാറ്റം കുറച്ച് നേരത്തേക്ക് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി. മൂവാറ്റുപുഴ മുടവൂർ സ്വദേശിയായ 84-കാരനാണ് എട്ട് ഉണ്ടകൾ നിറച്ച തോക്കുമായി കളക്ടറേറ്റിലെത്തിയത്. 2007 മുതൽ സ്വയരക്ഷാർഥം റിവോൾവർ ഉപയോഗിക്കാൻ കളക്ടർ ഇദ്ദേഹത്തിന് അനുമതി നൽകിയിരുന്നു.
ഇതിന്റെ ലൈസൻസ് പുതുക്കാനുള്ള അപേക്ഷയും നേരത്തെ കലക്ടറേറ്റിൽ സമർപ്പിച്ചതാണ്. അതെ കുറിച്ച് ചോദിച്ചാണ് വയോധികൻ കലക്ടറേറ്റിൽ എത്തിയത്. തിങ്കളാഴ്ച വൈകീട്ട് എറണാകുളം കളക്ടറേറ്റിലാണ് സംഭവം നടന്നത്. ലൈസൻസ് പുതുക്കാനുള്ള റിപ്പോർട് അയച്ചിരിക്കുകയാണെന്ന് വയോധികനോട് പറഞ്ഞെങ്കിലും മടങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല.
ലൈസൻസ് പുതുക്കുന്നതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ താലൂക്കിലും പോലീസിനും കൈമാറിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അങ്ങനെയെങ്കിൽ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകൾ തിരികെ നൽകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തോക്ക് കാഞ്ചിയിലിട്ട് കറക്കുന്നത് കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. മറ്റു ജീവനക്കാരെത്തി അദ്ദേഹത്തെ പറഞ്ഞു മനസിലാക്കിയാണ് തോക്ക് തിരിച്ചുവാങ്ങിയത്.
ജീവക്കാർ അദ്ദേഹത്തെ അനുനയിപ്പിച്ച് തോക്ക് വാങ്ങിയ ശേഷം തൃക്കാക്കര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിറ തോക്കുമായി ഒരാൾ കളക്ടറേറ്റിൽ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ വയോധികന്റെ ലൈസൻസ് റദ്ദാക്കുമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
Story Highlights: 84 year old man threatens get license on his gun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here