കുലംകുത്തി സഖാക്കളെ നിയന്ത്രിക്കും; മനസ് വായിക്കുന്ന നിർമ്മിത ബുദ്ധി വികസിപ്പിച്ചതായി ചൈനീസ് ഗവേഷകർ

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ ചിന്ത നിരീക്ഷിക്കാൻ ചൈനീസ് സർക്കാർ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചതായി റിപ്പോർട്ട്. “ആശയങ്ങളിലും രാഷ്ട്രീയ പഠനത്തിലും” ശ്രദ്ധാലുവാണോ എന്ന് അറിയാൻ മുഖഭാവങ്ങളും മസ്തിഷ്ക തരംഗങ്ങളും ആഴത്തിൽ വിശകലനം ചെയ്യാൻ കഴിയുന്ന സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചതായി ചൈനയിലെ ഗവേഷകർ അവകാശപ്പെടുന്നു.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഡിജിറ്റൽ ഏകാധിപത്യമാണ് ചൈന നടപ്പിലാക്കുന്നത്. ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, ഫെയ്സ് റെക്കഗ്നിഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പാർട്ടി അംഗങ്ങളുടെ മനസ് നിരീക്ഷിക്കാൻ ചൈന ഒരുങ്ങുന്നത്.
പാർട്ടിയോട് നന്ദിയുള്ളവരായിരിക്കാനും പാർട്ടിയെ ശ്രദ്ധിക്കാനും പാർട്ടിയെ പിന്തുടരാനുമുള്ള അവരുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഹൈടെക് വികസനം ഉപയോഗിക്കണമെന്ന് ചൈനയിലെ ഹെഫീ കോംപ്രിഹെൻസീവ് നാഷണൽ സയൻസ് സെന്റർ പറയുന്നതായി ന്യൂയോർക്ക് പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
സാങ്കേതിക വിദ്യയ്ക്ക് ഗവേഷകന്റെ ഭാവങ്ങൾ ശ്രദ്ധിക്കാനും പ്രത്യേക ഉള്ളടക്കങ്ങളോടുള്ള അവരുടെ പ്രതികരണം സൂചിപ്പിക്കാനും കഴിഞ്ഞതായി ഗവേഷകർ അവകാശപ്പെട്ടു. പുതിയ സോഫ്‌റ്റ്‌വെയർ നിരീക്ഷിച്ച് പാർട്ടി പാഠങ്ങൾ പഠിക്കാൻ ഗവേഷണ സംഘത്തിലെ 43 പാർട്ടി അംഗങ്ങൾക്ക് കഴിഞ്ഞതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പാർട്ടി അംഗങ്ങൾ ആശയത്തെയും രാഷ്ട്രീയ വിദ്യാഭ്യാസത്തെയും എത്ര നന്നായി അംഗീകരിച്ചുവെന്ന് ഇതിലൂടെ വിലയിരുത്താനാകും. മാത്രമല്ല ചിന്തയ്ക്കും രാഷ്ട്രീയ വിദ്യാഭ്യാസത്തിനും യഥാർത്ഥ ഡാറ്റ നൽകാനും കഴിയും.
രാജ്യത്ത് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യ ഘടകമാണെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. പാർട്ടി അംഗങ്ങളുടെ ചിന്താശേഷി അളക്കുന്നതിനും, ഉള്ളടക്കം പാർട്ടി അംഗങ്ങളുടെ മനസിലേക്ക് കയറുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം.
അതേസമയം ചൈനയിലെ ചില പ്രദേശങ്ങളിൽ, ഡിജിറ്റൽ സോഷ്യൽ ക്രെഡിറ്റ് സിസ്റ്റങ്ങൾ വഴി വ്യക്തികൾക്ക് സ്‌കോറുകൾ നൽകുന്നത് സാധാരണ രീതിയായി മാറിക്കഴിഞ്ഞു . ഇതിലൂടെ സർക്കാരിന് വിശ്വസിക്കാന് കഴിയാത്ത ആളുകള്ക്ക് വിമാനയാത്ര പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
കുറഞ്ഞ സോഷ്യൽ ക്രെഡിറ്റ് സ്കോർ ഉള്ള ആളുകളെ നല്ല ശമ്പളമുള്ള ജോലികളിൽ നിന്ന് ഒഴിവാക്കും, വീടോ കാർ ലോണോ ലഭിക്കുന്നതിന് ബുദ്ധിമുട്ടാകും. മാത്രമല്ല ഹോട്ടൽ മുറി ബുക്ക് ചെയ്യാനും സാധിക്കില്ല. കൂടാതെ സർക്കാർ ഇന്റർനെറ്റ് കണക്ഷൻ മന്ദഗതിയിലാക്കുകയും കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ ചേരുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
അതേസമയം ജനങ്ങളുടെ മനസും മനോവീര്യവും അറിവും ശക്തിയും വിശകലനം ചെയ്യാന്‍ കഴിയുന്ന ഇത്തരം ദേശീയ സുരക്ഷാ പ്രവർത്തനങ്ങൾ രാജ്യത്തിന് മികച്ച നേട്ടങ്ങളും സുരക്ഷയും നൽകുമെന്ന് ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.
Story Highlights: Chinese researchers claim they have AI capable of reading minds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here