അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി….

മുത്തശ്ശിയോടും മുത്തശ്ശനോടും പ്രത്യേക അടുപ്പമായിരിക്കും നമുക്ക്. എത്രയൊക്കെ വലുതായാലും അവരോട് ഒന്നിച്ചുള്ള നിമിഷങ്ങൾ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. നമ്മുടെ എല്ലാ കുറുമ്പുകൾക്ക് നേരെ കണ്ണടക്കുകയും കൊഞ്ചിക്കുകയും ഇഷ്ടങ്ങൾ സാധിച്ചു തരുന്നതും അവരായിരിക്കും. കഥ പറഞ്ഞും സൗഹൃദം പങ്കുവെച്ചും അവർ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകുന്നു. പേരക്കുട്ടികളുടെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും ഒപ്പമുണ്ടാകാമെന്ന് വിചാരിക്കുന്നവരാണ് അവർ. എന്നാൽ തന്റെ പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിവാഹ വേഷത്തിൽ തന്നെയാണ് തന്റെ മുത്തശ്ശനെ കാണാൻ വധു എത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി വധുവും വരനും മുത്തച്ഛനെ സന്ദർശിക്കുന്നതും പിന്നീടുള്ള സ്നേഹത്തിൽ നിറഞ്ഞ വികാര നിർഭരമായ നിമിഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്.
മുത്തച്ഛന് അടുത്തിടെയായി രോഗം ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങാനോ വിവാഹത്തിന് പങ്കെടുക്കാനോ സാധിക്കില്ല. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് മുത്തച്ഛൻ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ വിവാഹം. എന്നെ വിവാഹ വസ്ത്രത്തിൽ കാനുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഇന്ന് ഞാനും ഭർത്താവും അതേ വേഷത്തിൽ അദ്ദേഹത്തെ സന്ദർശിക്കുന്നു” .ഇങ്ങനെയൊരു കുറിപ്പോടെയാണ് വധു വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here