സിപിഐഎം നേതാവ് പി.രാഘവൻ അന്തരിച്ചു

ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് പി.രാഘവൻ. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ദുബായ് പ്രതിനിധി അരുൺ രാഘവൻ മകനാണ്.
Story Highlights: cpim leader p raghavan apsses away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here