Advertisement

അവധിയില്ലാതെ ജോലി എടുത്തത് 27 വർഷം, സമ്മാനമായി ചോക്ലേറ്റ് ബോക്സുകൾ; അച്ഛന് നൽകിയ സമ്മാനത്തിന് മകളുടെ മറുപടി..

July 5, 2022
5 minutes Read

മാതാപിതാക്കളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റെന്താണുള്ളതല്ലേ. അവർക്ക് തിരിച്ചും അങ്ങനെ തന്നെയാണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭവങ്ങൾ നിരവധി നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യുഎസിലെ ലാസ്‌വേഗാസിലാണ് സംഭവം നടക്കുന്നത്.

നീണ്ട 27 വർഷം അവധിയെടുക്കാതെ ജോലിയെടുത്ത കെവിൻ ഫോർഡ് എന്ന അൻപത്തിനാലുകാരനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജീവനക്കാരന്റെ ആത്മാർത്ഥമായ പ്രകടനത്തിൽ മതിപ്പുതോന്നിയ കമ്പനി അദ്ദേഹത്തിന് സ്റ്റാർബക്ക് സിപ്പർ, ചോക്ലേറ്റുകൾ എന്നിവ അടങ്ങിയ ഒരു ബോക്‌സും സമ്മാനമായി നൽകി. അദ്ദേഹം ഈ സമ്മാനത്തിന് കമ്പനിയോട് നന്ദി പറയുകയും ഇതേ കുറിച്ച് ഒരു വീഡിയോ ചെയ്യുകയും ചെയ്തു.

എന്നാൽ അദ്ദേഹത്തിന്റെ മകൾക്ക് അച്ഛന് കമ്പനി നൽകിയ സമ്മാനത്തിൽ തൃപ്തി വന്നില്ല. അതിനെകുറിച്ച് മകൾ സെറീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സെറീന കുറിച്ചത് ഇങ്ങനെ:- ഈ വീഡിയോയിൽ കാണുന്നത് എന്റെ അച്ഛനാണ്. ഒരു ലീവ് പോലും എടുക്കാതെ 27 വർഷമാണ് അദ്ദേഹം ജോലി ചെയ്തത്. ഇപ്പോഴും അതെ കമ്പനിയിൽ തന്നെയാണ് അദ്ദേഹം ജോലിചെയ്തു വരുന്നത്.

കാണാൻ ചെറുപ്പകാരനാണെങ്കിലും വിരമിയ്ക്കാനുള്ള പ്രായം ആകാറായി അദ്ദേഹത്തിന്. ഇത്രയും വർഷം വളരെ ആത്മാർഥമായി തന്നെയാണ് അദ്ദേഹം പണിയെടുത്തത്. ആത്മാർഥ സേവനത്തിന് അദ്ദേഹത്തിന് അർഹിച്ച അംഗീകാരം കിട്ടിയില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കാം’’.

മകൾ തന്നെ മുൻകയ്യെടുത്ത് അച്ഛന് വേണ്ടി മൂഹമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ച ഫണ്ട് റൈസിങ് പരിപാടിയിലൂടെ 1.5 കോടി രൂപ നൽകിയാണ് ആളുകൾ കെവിനെ അഭിനന്ദിച്ചത്. നീണ്ട 27 വർഷം കെവിൻ കുടുംബത്തോടും കമ്പനിയോടും കാണിച്ച ആത്മാർത്ഥതയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. നിരവധി പേർ മകൾ ചെയ്ത ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കിട്ടിയ സമ്മാനത്തിന്റെ മൂല്യത്തെ ഒട്ടും കുറച്ചു കാണാത്ത കെവിൻ നന്ദി പറയുന്ന വീഡിയോയെയും ആളുകൾ അഭിനന്ദിച്ചു.

Story Highlights: daughters unforgettable gift to her father who never missed work for 27-years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top