Advertisement

പാട്ടിന്റെ ഉത്സവവേദിയിലേക്ക് നിങ്ങളുടെ കുരുന്നുകൾക്കും അവസരം; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 ഓഡിഷൻ ആരംഭിക്കുന്നു…

July 5, 2022
2 minutes Read

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിന്റെ ഉത്സവവേദി പ്രേക്ഷകന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത സന്തോഷവും നിമിഷങ്ങളുമായിരുന്നു. കുരുന്നുകളുടെ പാട്ടുകളും കളിയും ചിരിയും നിറഞ്ഞ വേദി പാട്ടിന്റെ വസന്തകാലമാണ് ഒരുക്കിയത്. ഈ വേദിയിലേക്ക് നിങ്ങളുടെ കുരുന്നുകൾക്കും അവസരം. ഫ്‌ളവേഴ്‌സ് ടിവി അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്കുള്ള ഓഡിഷൻ ആരംഭിക്കുന്നു. പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ അവസരം ലഭിക്കുക.

കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന കുരുന്നുകൾക്കാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിൽ പങ്കെടുക്കാൻ സാധിക്കുക. ജൂലൈ 7 മുതലാണ് ഓഡിഷൻ ആരംഭിക്കുക. ജൂലൈ ഏഴാം തിയതി കാസർകോഡ് ജില്ലയിലായിരിക്കും ഓഡിഷൻ നടക്കുന്നത്, ജൂലൈ എട്ട്- കണ്ണൂർ, ജൂലൈ ഒമ്പത്, പത്ത് തിയതികളിൽ കോഴിക്കോട്, ജൂലൈ 15- തൃശൂർ, ജൂലൈ- 16, 17- പാലക്കാട്, ജൂലൈ 20- കോട്ടയം, ജൂലൈ 27- കൊല്ലം ജില്ലയിലുമായിരിക്കും ഓഡീഷനുകൾ നടത്തപ്പെടുക.

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരായിരിക്കും ടോപ് സിംഗര്‍ മൂന്നാം സീസണിൽ മാറ്റുരയ്ക്കുക. അതേസമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ഓഡിഷൻ സമയം. പ്രേക്ഷകരുടെ പ്രിയ കുട്ടിപ്പാട്ടുകാരാകാൻ ഇനി നിങ്ങളുടെ കുരുന്നുകൾക്കും അവസരം. സംഗീത ലോകത്തെ പ്രഗത്ഭരായ വിധികർത്താക്കൾക്കൊപ്പം സംഗീതത്തിന്റെ പുതുപാഠങ്ങൾ നുകരാൻ ആർക്കൊക്കെ അവസരം എന്നത് കാത്തിരുന്ന് കാണാം….

Story Highlights: Flowers Top Singer 3 audition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top