കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം

കൃത്യമായി നികുതി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം.ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്തതിനാണ് നടിയും നിർമാതാവുമായ മഞ്ജു വാര്യരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്‌ക്ക് നൽകിയിരിക്കുന്നത്.(manju warrier got central govt gst certificate)
കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ അംഗീകാരം എത്തിയിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ് സന്തോഷം പങ്കുവെച്ചിരുന്നു.
തനിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്ര സർക്കാരിന് മോഹൻലാൽ നന്ദി അറിയിച്ചു. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പിന്നാലെയാണ് മലയാളത്തിന്റെ പ്രിയ നടിയെ തേടിയും കേന്ദ്രത്തിന്റെ അംഗീകാരം എത്തിയത്. ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നിവയാണ് മഞ്ജുവിന്റേതായി ഈ വർഷം റിലീസ് ചെയ്ത സിനിമകൾ. തമിഴിൽ അജിത്തിന്റെ നായികയായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.
Story Highlights: manju warrier got central govt gst certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here