ഓഫീസിലെ കോഫി ഷോപ്പിൽ നിന്ന് ജീവനക്കാർക്ക് കാപ്പി എടുത്ത് നൽകുന്ന ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ; ശ്രദ്ധനേടി ചിത്രങ്ങൾ…

ജോലിത്തിരക്കുകൾക്കിടയിലും ജീവനക്കാർക്ക് കാപ്പി എടുത്തുനൽകുന്ന ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞയാഴ്ച ലണ്ടനിൽ നടന്ന നിരവധി ബിസിനസ് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ലണ്ടൻ ഓഫീസിലെ കോഫി ഷോപ്പിൽ പരാഗ് അഗർവാൾ ഓർഡർ എടുക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുകെയിലെ ട്വിറ്ററിന്റെ മാനേജിംഗ് ഡയറക്ടർ ദാറ നാസർ, ട്വിറ്ററിലെ സിഎഫ്ഒ നെഡ് സെഗാൾ എന്നിവരാണ് ചിത്രത്തിൽ അദ്ദേഹത്തിനൊപ്പമുള്ളത്.
ട്വിറ്ററിൽ തന്നെ ജോലി ചെയ്യുന്ന റെബേക്ക എന്ന യുവതി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചതാണ് ഈ ചിത്രങ്ങൾ. ട്വിറ്ററിന്റെ ലണ്ടൻ ഓഫീസിൽ പരാഗ് അഗർവാളും നെഡ് സെഗലും കോഫിയും കുക്കികളും ജീവനക്കാർക്ക് നൽകുന്നത് ചിത്രങ്ങളിൽ കാണാം. ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി 2021 നവംബറിൽ സ്ഥാപനം വിട്ടതിനുശേഷം, പരാഗ് അഗർവാൾ ആണ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ട്വിറ്ററിന്റെ സിഇഒ ആകുന്നതിന് മുമ്പ്, പരാഗ് അഗർവാൾ കമ്പനിയിലെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു (സിടിഒ).
???? week @TwitterUK with @paraga and @nedsegal in town serving ☕️ ? and chats pic.twitter.com/ribEW7MLMY
— Rebecca (@RebeccaW) July 1, 2022
2022 മെയ് മാസത്തിൽ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത് ചർച്ചയായിരുന്നു. കമ്പനിയിലെ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ തലവൻ കെയ്‌വോൺ ബെയ്‌ക്‌പൂർ, റവന്യൂ തലവൻ ബ്രൂസ് ഫാൽക്ക് എന്നിവരെയായിരുന്നു പിരിച്ചുവിട്ടത്. എന്തുതന്നെയാണെങ്കിലും നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ നൽകിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here