Advertisement

മാനസിക സന്തോഷം മാത്രമല്ല, ചുംബിക്കുമ്പോൾ ലഭിക്കുന്നത് 7 ഗുണങ്ങളും

July 6, 2022
3 minutes Read
7 health benefits of kissing

ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം. ജനങ്ങളെ തമ്മിൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ചുംബന ദിനം ആഘോഷിക്കുന്നത്. ആദ്യം യുകെയിൽ പ്രചാരത്തിൽ വന്ന ഈ ദിനം 2000 ന്റെ ആദ്യത്തോടെ ലോകമെമ്പാടും ആചരിച്ചുതുടങ്ങി. ( 7 health benefits of kissing )

മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും, അവർക്കിടയിലെ സ്‌നോഹ ബന്ധം ദൃഢപ്പെടുത്താനും ചുംബനം സഹായിക്കുന്നു. എന്നാൽ ഇത് മാത്രമാണോ ചുംബനത്തിന്റെ ഗുണം ? മാനസിക സന്തോഷം എന്നതിലുപലരി ആരോഗ്യത്തിനും ചുംബനം നല്ലതാണെന്ന് Kissing: Everything You Ever Wanted to Know about One of Life’s Sweetest Pleasures’- എന്ന പുസ്തകത്തിന്റെ രചയിതാവും വിഗ്ധയുമായ ആൻഡ്ര്യിയ ഡെമിർജെയിൻ പറയുന്നു.

Read Also: സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം ! ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?

  1. രക്തസമ്മർദം കുറയ്ക്കുന്നു

ചുംബിക്കുമ്പോൾ ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടുകയും ഇത് രക്തസമ്മർദം കുറയ്ക്കുന്നതിന് കാരണമാകുകയം ചെയ്യുന്നു. രക്ത ധമനികൾ ഈ സമയത്ത് വികസിക്കുകയും ഇത് രക്തം ഒഴുകുന്നത് സുഗമമാക്കുമെന്നും അൻഡ്രിയ വ്യക്തമാക്കി.

  1. വേദനാ സംഹാരി

ചുംബനം നല്ലൊരു വേദനാ സംഹാരിയാണെന്ന് എത്ര പേർക്ക് അറിയാം. തലവേദന, ആർത്തവ കാലത്തെ വയറ് വേദന എന്നിങ്ങനെയുള്ള വേദനകൾ മാറാൻ ചുംബനം നല്ലതാണ്.

  1. കാവിറ്റിയെ പ്രതിരോധിക്കും

ചുംബിക്കുമ്പോൾ വായിൽ ഉമിനീരിന്റെ ഉത്പാദനം കൂടും. അതുകൊണ്ട് തന്നെ ഈ ഉമിനീർ പല്ലുകളിലെ പ്ലാക്കിനെ കഴുകി കളയുന്നു.

  1. സന്തോഷ ഹോർമോണുകൾ കൂട്ടും

ചുംബിക്കുന്നത് സെറോട്ടോണിൻ, ഡോപമൈൻ, ഓക്‌സിടോക്‌സിൻ എന്നീ ഹോർമോണുകളും ഉത്പാദനം വർധിപ്പിക്കുകയും ഇത് നിങ്ങളുടെ മാനസിക സമ്മർദം കുറച്ച് സന്തോഷം നൽകുകയും ചെയ്യുന്നു.

  1. കലോറി കുറയ്ക്കും

നല്ല ചുംബനം ശരീരത്തിൽ നിന്ന് കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

  1. ആത്മാഭിമാനം വർധിപ്പിക്കും

ചുംബിക്കുന്നത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നു.

  1. മുഖഭംഗിക്ക്

ചുംബിക്കുന്നത് മുഖത്തിന് നല്ലൊരു വ്യായാമമാണ്. ഇത് പേശികളെ ദൃഢമാക്കുകയും അയഞ്ഞ് തുങ്ങുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.

Story Highlights: 7 health benefits of kissing , international kissing day july 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top