ഷമ്മി തിലകനെതിരായ നടപടി അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളും : ബാബു രാജ്

ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളുമെന്ന് എക്‌സിക്യൂട്ടിവ് മെമ്പർ ബാബുരാജ്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് വ്യക്തമാക്കി. ( babu raj against shammi thilakan )
അമ്മ യോഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടിയെടുക്കുക. അമ്മയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപെടുത്തിയ ഗണേഷ് കുമാർ ഒൻപത് ചോദ്യങ്ങളടങ്ങിയ കത്ത് മോഹൻലാലിന് നൽകിരുന്നു. ഇക്കാര്യത്തിലും അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ തീരുമാനമുണ്ടാകുമെന്ന് ബാബുരാജ് പറഞ്ഞു.
Read Also: ‘ആ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം മുകേഷിന്റെ ഭീഷണി’; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ
കഴിഞ്ഞ ദിവസം മുകേഷിനെതിരെ ഷമ്മി തിലകൻ ഗുരുതുര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടൻ ഷമ്മി തിലകൻ. ഇന്നലെ കെ.ബി ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ. കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകൾ അസംബന്ധമെന്ന് ഷമ്മി തിലകൻ പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും ഷമ്മി ആരോപിച്ചിരുന്നു.
Story Highlights: babu raj against shammi thilakan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here