Advertisement

ബ്രഡും അയണ്‍ബോക്‌സും മതി, യൂസഫലിയുടെ രൂപം വരയ്ക്കുന്ന യുവാവ്; വൈറലായി ചിത്രം…

July 6, 2022
Google News 0 minutes Read

കലാസൃഷ്ടികൾ എല്ലാം അമൂല്യമാണ്. നിരന്തരമായ പ്രയത്‌നത്തിന്റെയും ക്ഷമയുടെയും ഫലമാണ് ഓരോ കലാസൃഷ്ടിയും. കൗതുകം തോന്നുന്ന ആശ്ചര്യം തോന്നുന്ന നിരവധി ഇത്തരം സൃഷ്ടികൾ എന്നും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത് ആണ് ഈ കലാസൃഷ്ടിയ്ക്ക് മുന്നിൽ. ബ്രഡും അയണ്‍ബോക്‌സും മാത്രം ഉപയോഗിച്ച് യൂസഫലിയുടെ രൂപമാണ് അദ്ദേഹം ഉണ്ടാക്കിയത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്.

രണ്ട് പാക്കറ്റ് ബ്രഡ് ഉപയോഗിച്ചാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ ശ്രീകാന്ത് ബ്രഡിൽ വരച്ചത്. ഒന്നര മണിക്കൂര്‍ കൊണ്ടാണ് അദ്ദേഹം ഈ രൂപം സൃഷ്ട്ടിച്ചത്. രണ്ട് വര്‍ഷത്തോളം പ്രവാസിയായിരുന്ന ശ്രീകാന്ത് ഇപ്പോൾ നെടുമങ്ങാട് ഒരു ബേക്കറി നടത്തുകയാണ്. യുസഫലിയോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ് അദ്ദേഹത്തിനെ വരച്ചത് എന്നും അദ്ദേഹം പ്രവാസികൾക്കായി നടത്തുന്ന സേവനങ്ങളില്‍ ഏറെ സന്തോഷമുണ്ടെന്നും ശ്രീകാന്ത് പറയുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും വ്യത്യസ്തമായി സമർപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ബ്രെഡിൽ ഇങ്ങനെ വ്യത്യസ്തമായ ഒരു ആർട്ട് പരിക്ഷീച്ചത്. താൻ ചിത്രങ്ങൾ വരയ്ക്കാറുണ്ടെങ്കിലും ആദ്യമായാണ് ബ്രഡ് ഉപയോഗിച്ച് ഒരു ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നത്. ബ്രഡും അയണ്‍ബോക്‌സും ഉപയോഗിച്ച് തീര്‍ത്ത എം എ യൂസഫലിയുടെ രൂപം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേർ ഇതുകണ്ട് തന്നെ അഭിനന്ദിച്ചെന്നും നിരവധി ഫോൺകോളുകളും മെസേജും വരുന്നുണ്ടെന്നും ശ്രീകാന്ത് പറയുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here