വലയെറിഞ്ഞപ്പോൾ കിട്ടിയത് നീല ലോബ്സ്റ്റർ; അപൂർവയിനമായതിനാൽ കടലിലേക്ക് തന്നെ തിരികെ എറിഞ്ഞു

കറുപ്പ്, ബ്രൗൺ എന്നിങ്ങനെ പല നിറത്തിലുള്ള ലോബ്സ്റ്ററുകളുണ്ട്. നീല നിറത്തിലുള്ള ലോബ്സ്റ്ററിനെ കണ്ടിട്ടുണ്ടോ ? 20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് പോർട്ട്ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളി.
വടക്കൻ അറ്റ്ലാൻഡിക്കിൽ സാധാരണ ഗതിയിൽ കണ്ടുവരുന്നത് പച്ചയും ബ്രൗണും കലർന്ന ലോബ്സ്റ്ററാണ്. ഇവ വേവിക്കുന്നതോടെ പിങ്ക കലർന്ന ചുവന്ന നിറത്തിൽ കാണും. 2011 ലാണ് ക്രിസ്റ്റൽ ലോബ്സ്റ്റർ എന്നറിയപ്പെടുന്ന നീല ലോബ്സ്റ്ററിനെ അവസാനമായി കാണുന്നത്. അന്ന് ഡോർസെറ്റിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
This blue Lobster was caught off the coast of Portland yesterday and returned to the water to continue to grow. Blue lobsters are one in two million. pic.twitter.com/6chTk7PoLP
— Lars-Johan Larsson (@LarsJohanL) July 3, 2022
മറ്റ് കൊഞ്ചുകൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഒരു പ്രത്യേക പ്രൊട്ടീൻ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് ലോബ്സ്റ്ററിന്റെ തോടിന്റെ നിറം നീല നിറമായത്.
Read Also: അപൂർവയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങൾ
കൊഞ്ചുമായി ബന്ധപ്പെട്ട പഠന കേന്ദ്രം നൽകുന്ന വിവരം പ്രകാരം മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ലോബ്സ്റ്ററുകളും ലോകത്തുണ്ട്. എന്നാൽ അവ നീല ലോബ്സ്റ്ററിനേക്കാൾ അപൂർവമാണ്. മഞ്ഞ നിറത്തിലുള്ള ലോബ്സ്റ്റർ 30 മില്യണിൽ ഒന്ന് എന്ന നിലയിലാണ് കാണപ്പെടുക.
Story Highlights: fishermen gets blue lobster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here