58 മണിക്കൂർ നീണ്ട ചുംബനത്തിന്റെ കഥ; ഇത് ലോക റെക്കോർഡ്

ലോക റെക്കോർഡുകൾ എണ്ണിയാൽ ഒടുങ്ങില്ല. പല വിഷയങ്ങളിൽ, പല മേഖലകളിൽ..ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കുന്നവരുണ്ട്. ചുംബനത്തിന്റെ പേരിലുമുണ്ട് അത്തരമൊരു ലോക റെക്കോർഡ്. 58 മണിക്കൂർ നേരം നിർത്താതെ ചുംബിച്ച് ഗിന്നസ് റെക്കോർഡിട്ട ദമ്പതികളുടെ കഥയറിയാം ലോക ചുംബന ദിനമായ ഇന്ന്… ( Guinness world record on kissing )
തായ്‌ലാൻഡിലാണ് സംഭവം. വാലന്റൈൻസ് വാരാഘോഷത്തോടനുബന്ധിച്ച് തായ്‌ലാൻഡ് മ്യൂസിയം റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് എക്കാചെയ് ടിരാനാരാട്ടും ലക്ഷ്യാന ടിരാനാരാട്ടും തങ്ങളുടെ ചുംബനം ആരംഭിച്ചത്.
70 വയസുകാരായ ദമ്പതികളുൾപ്പെടെ ഒൻപത് ദമ്പതികൾ പങ്കെടുത്തിരുന്നു. പക്ഷേ എക്കാചെയ്-ലക്ഷ്യാന ദമ്പതികളുടെ മുന്നിൽ തോറ്റ് തുന്നംപാടി. ഇരുവരുടേയും ചുംബനം 58 മണിക്കൂർ, 35 മിനിറ്റ്, 58 സെക്കൻഡ് നീണ്ടു…രണ്ട് ദിവസമെടുത്ത ചുംബനം !
Read Also: മാനസിക സന്തോഷം മാത്രമല്ല, ചുംബിക്കുമ്പോൾ ലഭിക്കുന്നത് 7 ഗുണങ്ങളും
ഒടുവിൽ ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചു… വിജയികളായ എക്കാചെയ്ക്കും ലക്ഷ്യാനയ്ക്കും ക്യാഷ് പ്രൈസും വജ്ര മോതിരവുമാണ് സമ്മാനമായി ലഭിച്ചത്.
2011 ലും ചുംബനത്തിൽ ലോക റെക്കോർഡ് നേടിയവരാണ് ഇവർ. അന്ന് 46 മണിക്കൂർ 24 മിനിറ്റ് 9 സെക്കൻഡാണ് ചുംബനം നീണ്ടത്.
Story Highlights: Guinness world record on kissing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here