അമ്മയെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ, നിറകണ്ണുകളുമായി കാത്തിരിപ്പ് തുടർന്ന് ഈ അമ്മ

കോട്ടയം ചങ്ങനാശേരിയിൽ വൃദ്ധമാതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് ഏക മകനും കുടുംബവും കടന്നുകളഞ്ഞു. മുളക്കാന്തുരുത്തിയില്‍ 3 മാസങ്ങളായി തനിച്ച് കഴിയുന്ന 84 കാരി പെണ്ണായി അമ്മയ്ക്ക് അയല്‍വാസികളാണ് ഭക്ഷണവും മരുന്നും നല്‍കുന്നത്. വീടിന്റെ വൈദ്യൂതി ബന്ധം കൂടി കെഎസ്ഇബി വിച്ഛേദിച്ചതോടെ ഈ അമ്മയുടെ ജീവിതം ഇന്ന് ഇരുട്ടിലാണ്.
5 മാസങ്ങൾക്ക് മുൻപാണ് മകനൊപ്പം പെണ്ണായിയമ്മ മുളക്കാന്തുരുത്തിയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. രണ്ട് മാസം കഴിഞ്ഞതോടെ അമ്മയെ ഉപേക്ഷിച്ച് ഇവർ മറ്റൊരുടിത്തേക്ക് താമസം മാറി. പിന്നീട് മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉപേക്ഷിച്ചു പോയ മകനെപ്പറ്റി ഓര്‍മ്മക്കുറവുള്ള അമ്മയ്ക്കും അയസല്‍വാസികള്‍ക്കും യാതൊരു സൂചനയുമില്ല.
മകനും കുടുംബവും ഉപേക്ഷിച്ച് പോയതോടെ കാര്‍ത്ത്യാനിയമ്മ പട്ടിണിയിലായി. പണം അടയ്ക്കാതെ ആയതോടെ കെഎസ്ഇബി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. മഴ വന്നാൽ മേൽക്കൂര ചോർന്ന്, വീടിനുള്ളിൽ വെള്ളം കയറും. കാലിന് വയ്യാത്തതിനാൽ നടക്കാനും വയ്യ. ഒരാളുടെ സഹായമില്ലാതെ ശുചൂറിയിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഈ അമ്മ.
അയല്‍ക്കാരുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് ഈ 84കാരി ജീവിതം തള്ളി നീക്കുന്നത്. അമ്മയെ മകൻ തന്ത്രപൂര്‍വ്വം ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. വാടക ലഭിക്കാത്തതോടെ മകനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഫോൺ എടുക്കാറില്ല എന്നാണ് വീട്ടുടമ പറയുന്നത്. മകൻ ജോയിയെ 24 ബന്ധപ്പെട്ടിരുന്നു. താൻ കുടുംബവും ഒപ്പം ഇടുക്കിയിൽ ആണെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് താമസിച്ചു ശീലം ഉണ്ടെന്നുമായിരുന്നു മകന്റെ മറുപടി. എന്നാൽ തന്നെ ഉപേക്ഷിച്ചു പോയ മകന് ഒരാപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയുമായി നിറകണ്ണുകളുമായി കാത്തിരിക്കുകയാണ് ഇവർ.
Story Highlights: Son abandoned his mother in a rented house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here