പാലക്കാട് മൂന്ന് മാന്‍ കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് മണാര്‍കാട് മൂന്ന് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് ഫ്‌ലയിംഗ് സ്‌ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും സംയുക്തമായാണ് മാന്‍കൊമ്പുകള്‍ പിടികൂടിയത്. മണ്ണാര്‍കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറയില്‍ നിന്നാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. സന്ദീപ്, പ്രഭാത് എം, മഹേഷ് എം പി എന്നിവരുടെ പക്കലാണ് മൂന്ന് മാന്‍ കൊമ്പുകളുണ്ടായിരുന്നത്. ( three persons were arrested with three deer antlers in palakkad)
ഇവര്‍ക്ക് എവിടെ നിന്നാണ് മാന്‍ കൊമ്പുകള്‍ ലഭിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. മൂന്ന് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാന്‍ കൊമ്പുകള്‍ വേട്ടയാടി സംഘടിപ്പിച്ചതാണോ എന്നതടക്കം ഇവരോട് ചോദിച്ചുവരികയാണ്.
Story Highlights: three persons were arrested with three deer antlers in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here