Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9202 സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

July 7, 2022
Google News 2 minutes Read
Local body Election expenditure

തദ്ദേശ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്ത 9202 സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കണക്ക് സമര്‍പ്പിക്കാത്തവര്‍ പത്ത് ദിവസത്തിനകം കണക്ക് നല്‍കണം. ഇല്ലെങ്കില്‍ അറിയിപ്പില്ലാതെ അഞ്ച് വര്‍ഷം അയോഗ്യനാക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടേതാണ് ഉത്തരവ്. വീഴ്ച വരുത്തിയാല്‍ നിലവിലെ അംഗങ്ങള്‍ക്ക് അംഗത്വവും നഷ്ടപ്പെടും. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അയോഗ്യരാക്കുന്നത് ( Local body Elections expenditure ).

കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഒന്നരലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും പഞ്ചായത്തില്‍ 25,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാന്‍ കഴിയുന്ന തുക. പഞ്ചായത്തുകളിലെ 7461, മുനിസിപ്പാലിറ്റികളിലെ 1297, കോര്‍പ്പറേഷനുകളിലെ 444 സ്ഥാനാര്‍ത്ഥികളുമാണ് കരട് ലിസ്റ്റിലുള്ളത്.

2020 ഡിസംബറിലായിരുന്നു പൊതുതെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കേണ്ടിയിരുന്നത്.

Story Highlights: Local Elections: Draft list of 9202 candidates who did not submit expenditure account published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here