Advertisement

പൊതുമരാമത്ത് വകുപ്പുനെതിരെ കൊച്ചി മേയര്‍; പുതിയ പാലം പണിയാതെ നിലവിലെ ബ്രഹ്മപുരം പാലം പൊളിക്കരുത്

July 7, 2022
2 minutes Read
m anilkumar brahmapuram new bridge ​issue

പുതിയ പാലം പണിയാതെ നിലവിലെ ബ്രഹ്മപുരം പാലം പൊളിക്കാനുള്ള നീക്കത്തില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് പിന്മാറണമെന്ന് കൊച്ചി മേയര്‍ എം.അനില്‍കുമാര്‍. കൊച്ചി നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബ്രഹ്മപുരത്തേക്കുളള പാലം വാട്ടര്‍ മെട്രൊ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു പണിയാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറെടുക്കുകയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം റീ ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു ( m anilkumar brahmapuram new bridge ​issue ).

നിലവില്‍ കൊച്ചി നഗരസഭ കൂടാതെ 5 മുനിസിപ്പാലിറ്റികളിലെയും, 4 പഞ്ചായത്തുകളിലേയും മാലിന്യം സംസ്‌കരിക്കുന്നത് ബ്രഹ്മപുരത്താണ്. ഇതില്‍ കൊച്ചി കോര്‍പ്പറേഷനിലെയും അങ്കമാലി, ആലുവ, തൃക്കാക്കര, കളമശേരി നഗരസഭകളിലെയും, ചേരാനല്ലൂര്‍ പഞ്ചായത്തിലെയും മാലിന്യം എളുപ്പത്തില്‍ ബ്രഹ്മപുരം പ്ലാന്റിലെത്തിക്കുവാന്‍ ആശ്രയിക്കാവുന്ന ഏക മാര്‍ഗ്ഗമാണ് ഇന്‍ഫോപാര്‍ക്ക് – കരിമുകള്‍ വഴി ബ്രഹ്മപുരത്തേക്കുളള റോഡ്. ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡിലെ ബ്രഹ്മപുരം പാലം പൊളിക്കുന്നതോടെ ഈ വഴി പൂര്‍ണ്ണമായും അടയും. തുടര്‍ന്ന് ജനതിരക്കുളള പ്രദേശങ്ങളായ ഇടപ്പളളി, പലാരിവട്ടം, വൈറ്റില, പേട്ട, ഇരുമ്പനം, കരിമുകള്‍ വഴി മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകേണ്ടി വരും. ഇത് പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതോടൊപ്പം നഗരസഭകള്‍ക്ക് ഏറെ പണചെലവുമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

അതിനാല്‍ പുതിയ പാലം പണിത് പകരം സംവിധാനമൊരുക്കിയ ശേഷം മാത്രമെ പൊതുമരാമത്ത് വകുപ്പ് ബ്രഹ്മപുരത്തെ നിലവിലെ പാലം പൊളിക്കാവൂ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പൊതുമരാമത്ത് വകുപ്പ് റീ ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകാവൂയെന്നും മേയര്‍ ആവശ്യപ്പെട്ടു.

Story Highlights: m anilkumar brahmapuram new bridge ​issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top