Advertisement

‘വധഭീഷണിയുണ്ട്’; സുപ്രിംകോടതിയെ സമീപിച്ച് മുഹമ്മദ് സുബൈര്‍

July 7, 2022
2 minutes Read

ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചു. മുഹമ്മദ് സുബൈറിന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് സുപ്രിംകോടതിയെ അറിയിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുഹമ്മദ് സുബൈര്‍ ആവശ്യപ്പെട്ടു.( mohammad zubair approach supreme court)

സുബൈറിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍ എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സുബൈര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Read Also: ബിജെപിയുടെ ഒരേയൊരു മുസ്‌ലിം എംപിയും പടിയിറങ്ങി; മുസ്‌ലിം എംപിമാരില്ലാതെ കേന്ദ്ര മന്ത്രി സഭ

നിലവില്‍ സുബൈര്‍ തീഹാര്‍ ജയിലിലാണ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രണ്ട് കേസുകളാണ് സുബൈറിനെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Story Highlights: mohammad zubair approach supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top