പാതി വഴിയിലുപേക്ഷിച്ച പഠനം; ഒടുവില്‍ മക്കള്‍ പ്ലസ്ടു പാസായപ്പോള്‍ അമ്മ പത്താം ക്ലാസും പാസായി

പഠനത്തിന് പ്രായമോ പ്രാരാബ്ധങ്ങളോ തടസമാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തെളിയിക്കുകയാണ് ത്രിപുരയില്‍ നിന്നുള്ള ഒരമ്മയും രണ്ട് പെണ്‍മക്കളും. ത്രിപുര സ്വദേശി 53കാരിയായ ഷീല റാണി ദാസും മക്കളുമാണ് ഒരേ ദിവസം ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ പരീക്ഷ എഴുതിയത്.(mother and two daughters together clear tripura board exams)
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്ത് മക്കള്‍ക്ക് വേണ്ടി ജീവിച്ച അമ്മ പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതിയാണ് മുടങ്ങിയ പഠനത്തിന്റെ ഫുള്‍സ്‌റ്റോപ്പ് മാറ്റിയെഴുതിയത്. മക്കളാകട്ടെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതി.
വളരെ ചെറുപ്രായത്തില്‍ തന്നെ ഷീല റാണിയുടെ വിവാഹം കഴിഞ്ഞു. പഠനം വിവാഹ ശേഷവും തുടര്‍ന്നെങ്കിലും ഭര്‍ത്താവിന്റെ അകാലത്തിലുള്ള മരണം ഷീലയെ കുടുംബത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയാക്കി. അതോടെ ഏക പ്രതീക്ഷയായ പഠനവും വഴിയില്‍ മുടങ്ങി. പിന്നെ രണ്ട് പെണ്‍മക്കള്‍ക്ക് വേണ്ടിയായി ഷീലയുടെ ജീവിതം. മക്കള്‍ വളര്‍ന്ന് വലുതായതോടെ ഷീലയുടെ മുടങ്ങിയ പഠനം തുടരാന്‍ അവര്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഒടുവില്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഷീല അവരുടെ തന്നെ ശിക്ഷണത്തില്‍ പഠിച്ചുതുടങ്ങി. പത്താം ക്ലാസ് പരീക്ഷയുമെഴുതി. റിസല്‍ട്ട് വന്നപ്പോള്‍ ഷീലയും വിജയിച്ചു.
മക്കളുടെ പിന്തുണയാണ് ഈ വിജയത്തിന് കാരണമെന്നും പഠനം വീണ്ടും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷീല എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭോയ്‌നഗര്‍ സ്മൃതി വിദ്യാലയയില്‍ നിന്നുമാണ് ഷീല മുടങ്ങിയ പഠനം പുനരാരംഭിച്ചത്.
Story Highlights: mother and two daughters together clear tripura board exams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here