Advertisement

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

July 7, 2022
2 minutes Read
sadiq ali thanagal vengara kirathamoorthy temple

മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. ( sadiq ali thanagal vengara kirathamoorthy temple )

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്. ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി മാറി.

‘കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്’- സാദിഖലി തങ്ങൾ പറയുന്നു.

Read Also: ക്ഷേത്ര നിലം അടിച്ചുവാരി ദ്രൗപതി മുർമു; രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ വിഡിയോ വൈറൽ

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യവും ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികൾക്ക് മാറ്റ് കൂട്ടി. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മൂവായിരത്തിലധികം ആളുകൾക്കാണ് ക്ഷേത്രകമ്മിറ്റി ജാതി, മത ഭേദമന്യേ അന്നദാനമൊരുക്കിയത്.

Story Highlights: sadiq ali thanagal vengara kirathamoorthy temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top