പറക്കാൻ ഒരുങ്ങി നിൽക്കുന്ന വിമാനത്തിന്റെ വിൻഡോയിലൂടെ യുവതിയ്ക്ക് പേഴ്‌സ് കൈമാറുന്ന ഗ്രൗണ്ട് സ്റ്റാഫ്….

പറക്കാൻ ഒരുങ്ങി നിൽക്കുന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ ഓരോ യാത്രക്കാരും തന്റെ ബാഗും ഒപ്പമുള്ള മറ്റുസാധനങ്ങളും സുരക്ഷതമായ ഇടത്തിലേക്ക് മാറ്റാറുണ്ട്. തിരക്കിനിടയിൽ ബാഗുകൾ മാറിപോകുന്നതും എടുക്കാൻ മറക്കുന്നതുമെല്ലാം സ്ഥിര സംഭവങ്ങളാണ്. എന്നാൽ തിരക്കിനിടയിൽ വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപ് ഒരു യുവതി തന്റെ പേഴ്‌സ് മറ്റു സാധനസാമഗ്രികൾ കയറ്റി അയക്കുന്ന കാർഗോയിലേക്ക് അയച്ചു.
ഈ പേഴ്‌സ് വിമാനത്തിലെ ജീവനക്കാരുടെ സഹായത്തോടെ യുവതിക്ക് തിരികെ കൊടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റെഡിറ്റിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതിനോടകം ഇപ്പോൾ വൈറലാണ്. ചെക്കിൻ ബാഗിനൊപ്പം യുവതി പേഴ്സും കയറ്റി അയച്ചു പോയി. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. വിമാനം ടേക്ക്ഓ ഫിനു തയാറായി നിൽക്കുന്നതിനാൽ പേഴ്സ് യുവതിക്ക് നൽകാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.
വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപാണ് യുവതിക്ക് പേഴ്സ് തിരികെ ലഭിക്കുന്നത്. വിമാനം പറക്കാൻ തയ്യാറായി നിൽക്കുന്നതിനാൽ പേഴ്സ് എത്തിക്കുക എന്നത് സാധ്യമായിരുന്നില്ല. ഒടുവിൽ പൈലറ്റ് വിൻഡോ തുറന്ന് ഗ്രൗണ്ട് സ്റ്റാഫിൽ നിന്ന് പേഴ്സ് വാങ്ങി യുവതിക്ക് നൽകുകയായിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് പേഴ്സ് കൈമാറുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിമാനം വൈകാതിരിക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കവും ഏറെ പ്രശംസ നേടുകയാണ്. വിഡിയോക്കു താഴെ നിരവധി കമന്റുകളാണ് ഉള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here