Advertisement

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ കത്തിച്ചു; അന്വേഷണം ആരംഭിച്ച് ചെറുതുരുത്തി പൊലീസ്

July 8, 2022
1 minute Read

തൃശൂർ ചേലക്കര വെട്ടിക്കാട്ടിരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് പുലർച്ചെ കത്തിച്ചത്.മോഹനൻ്റെ ഓട്ടോറിക്ഷയും കത്തിക്കാൻ ശ്രമം നടന്നു.മോഹനൻ്റെ മകൻ ബിബീഷ് ആർ എസ് എസ് പ്രവർത്തകനാണ്.
ചെറുതുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.

ഒരു ബൈക്ക് പൂര്‍ണ്ണമായും 3 വണ്ടികള്‍ ഭാഗികമായും കത്തി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പെട്രോള്‍ ഒഴിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് തീപിടിച്ചില്ല. ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ രക്ഷിച്ച് രാഹുല്‍ ഗാന്ധി; വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കയച്ചു

Story Highlights: Four bikes burnt in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top