പോക്‌സോ കേസ് : ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്ന് ശ്രീജിത്ത് രവി ജാമ്യഹർജിയിൽ പറയുന്നു.തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു0 ജാമ്യാപേക്ഷയിലുണ്ട്. ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. ( sreejith ravi petition postponed to friday )
ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂർ അഡീഷ്ണൽ സെഷൻസ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയൽ, പോക്‌സോ എന്നിവയാണ് ചുമത്തിയാണ് കേസ്. പ്രതി നേരേെത്തയും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡീഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയത്.
അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിനു മുന്നിൽ നിന്നിരുന്ന പെൺകുട്ടികൾക്ക് നേരെ കഴിഞ്ഞ മാസം നാലിന് ശ്രീജിത് രവി നഗ്‌നതാ പ്രദർശനം നടത്തിയെന്നതാണ് കേസ്. കുട്ടികൾ, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറിൽ രക്ഷപെട്ടിരുന്നു.രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത തൃശൂർ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.
ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്‌നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്‌നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്.
ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്‌ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്‌നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: sreejith ravi petition postponed to friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here