Advertisement

വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് ട്വിറ്റർ; ഓരോ ദിവസവും 10 ലക്ഷം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നു…

July 8, 2022
2 minutes Read

ട്വിറ്ററിൽ നിന്ന് ഓരോ ദിവസവും ഏകദേശം പത്ത് ലക്ഷം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് കമ്പനി. വ്യാജ അക്കൗണ്ടുകളെ കുറിച്ചും ബോട്ടുകളെ കുറിച്ചും ഉള്ള വിവരങ്ങള്‍ കമ്പനി തന്നെയാണ് പങ്കുവെക്കുന്നത്. സ്പാം അക്കൗണ്ടുകളുടെ പേരില്‍ ഇലോണ്‍ മസ്‌കുമായി തര്‍ക്കം നിലനില്‍ക്കവെയാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രതികരണം. അഞ്ച് ശതമാനത്തിൽ താഴെയാണ് പ്രതിദിന ഉപഭോക്താക്കളില്‍ സ്പാം അക്കൗണ്ടുകള്‍ ഉള്ളത് എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. ഈ പറയുന്ന വിവരങ്ങൾക്ക് കൃത്യമായ തെളിവുകൾ നൽകാത്ത പക്ഷം 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് താന്‍ പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു.

ട്വിറ്റര്‍ സ്പാം ബോട്ടുകളുടെ എണ്ണം കുറച്ച് കാണിക്കുന്നുണ്ട് എന്നാണ് ഇലോണ്‍ മസ്‌കിന്റെ ആരോപണം. സാധാരണയായി വ്യാജ വാര്‍ത്തകളും തട്ടിപ്പ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ് ഇത്. മനുഷ്യരല്ലാതെ വിവിധ സോഫ്റ്റ് വെയറുകളാൽ നിയന്ത്രിക്കുന്ന ബോട്ട് അക്കൗണ്ടുകളും അതില്‍ ഉൾപ്പെടുന്നുണ്ട്. ഇത്തരം അക്കൗണ്ടുകൾ വർഷങ്ങളായി ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.

എല്ലാ ഓട്ടോമേറ്റഡ് ബോട്ട് അക്കൗണ്ടുകളും അപകടകരമല്ലെങ്കിലും പ്രശ്നങ്ങൾക്ക് കാരണമാകുന്ന അക്കൗണ്ടുകളും ഉണ്ട്. അതേസമയം വാര്‍ത്തകള്‍ അയക്കാനും, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ നല്‍കാനും മറ്റുമുള്ള നല്ല ആവശ്യങ്ങള്‍ക്കായും ഇത്തരം ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ട്വിറ്റർ പറയുന്നു. സ്പാം അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നൽകിയില്ലെങ്കിൽ ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണി മുഴക്കിയതോടെ ട്വിറ്റർ ഇലോൺ മസ്കിന് വിവരങ്ങൾ കൈമാറാൻ തയ്യാറായത്.

Story Highlights: twitter says it removes 1 million spam accounts a day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top