Advertisement

പൊലീസ് സ്റ്റേഷനു മുന്നിലിട്ട് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി

July 9, 2022
Google News 3 minutes Read
Accused in murder case escaped from Kottayam District Sub Jail

പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി. കൊലപാതക കേസിന് പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനുമോനാണ് പൊലീസുകാരെ കബളിപ്പിച്ച് ജയിൽ ചാടിയത്. യുവാവിനെ തല്ലിക്കൊന്ന കേസിൽ അകത്തായ ബിനുമോൻ സബ് ജയിലിലെ അടുക്കളയുടെ ഭാ​ഗം വഴിയാണ് കടന്നുകളഞ്ഞത്. ( Accused in murder case escaped from Kottayam District Sub Jail )

Read Also: റിമാൻ്റ് പ്രതിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ചാണ് ഇയാൾ യുവാവിനെ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു. സബ് ജയിലിലെ അടുക്കളയിൽ പലക വെച്ച്, അതുവഴിയാണ് ബിനുമോൻ രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Accused in murder case escaped from Kottayam District Sub Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here