മോഹൻലാലിന്റെ പുത്തൻ വീട്; ഇന്റീരിയർ വിഡിയോ പുറത്ത്

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കൊച്ചിയിൽ പുതിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത് ഇന്നലെ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വീടിന്റെ ഇന്റീരിയർ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകൻ അനീഷ് ഉപാസനയാണ് വിഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ( mohanlal new flat video )
മുകളിലും താഴെയുമായി രണ്ട് ഫ്‌ളാറ്റ് വാങ്ങി ഒറ്റ വീടാക്കി മാറ്റുകയായിരുന്നു താരം. മോഹൻലാലിന്റെ ‘ഇട്ടിമാണി’ സിനിമയിൽ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടർ ഫ്ളാറ്റിന്റെ എൻട്രസിലുണ്ട്. ഇത് തന്നെയാണ് താരത്തിന്റെ പുതിയ വസതിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. 1986ൽ പുറത്തിറക്കിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന ഫോൺ നമ്പറായ ‘2255’ ആണ് ഈ സ്‌കൂട്ടറിന്റെ നമ്പറും.
ബുധനാഴ്ചയായിരുന്നു ഫ്ളാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. താരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത കുടുംബ സുഹൃത്തുക്കളുമടക്കം അമ്പതോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
കൊച്ചി കുണ്ടന്നൂരിലാണ് മോഹൻലാലിന്റെ പുതിയ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. 15,16 നിലകൾ ഉൾപ്പെടെ ഏതാണ്ട് 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഡ്യൂപ്ലക്സ് ഫ്ളാറ്റാണിത്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാൻട്രി കിച്ചൺ, വർക്കിങ് കിച്ചൺ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്ളാറ്റിനകത്തുണ്ട്. നാല് ബെഡ്റൂമുകളാണ് ഈ ആഡംബര ഫ്ളാറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും തന്നെ ഫ്ളാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
Story Highlights: mohanlal new flat video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here