Advertisement

കൊച്ചിയിൽ ആദ്യമാണോ ? ഈ 10 സ്ഥലങ്ങൾ ഉറപ്പായും കണ്ടിരിക്കണം

July 9, 2022
Google News 2 minutes Read
places to visit in kochi

മറ്റ് ജില്ലകളിൽ നിന്ന് കൊച്ചിയിൽ ആദ്യമായി എത്തിയവരാണോ നിങ്ങൾ ? വീക്കൻഡ് ആസ്വദിക്കാൻ പറ്റിയ ഇടങ്ങൾ തേടുകയാണോ ? പതിവ് എംജി റോഡും, ലുലു മാളുമല്ലാതെ വ്യത്യസ്തമായി ചെലവഴിക്കാൻ പറ്റിയ ഇടം തേടുകയാണ് നിങ്ങളെങ്കിൽ തുടർന്ന് വായിക്കുക. ( places to visit in kochi )

നഗരസൗന്ദര്യം മാത്രമല്ല, ബീച്ചുകളുടേയും പ്രകൃതി മനോഹരമായ കാടുകളുടേയും ഇടം കൂടിയാണ് കൊച്ചി. ഹൈക്കോർട്ടിന് പിന്നിൽ ഒരു കൊച്ചു കാട് ഒളിഞ്ഞിരിപ്പുണ്ടെന്ന് ആർക്ക് അറിയാം ? അതാണ് മംഗളവനം. ഉച്ചയ്ക്ക് ശേഷം പോകാൻ പറ്റിയ ഇടമാണ് മംഗളവനം. ഏറുമാടത്തിൽ അൽപം സമയം ചെലവഴിക്കാം. കിളികളുടെ ശബ്ദം കേൾക്കാം. കാറ്റ് കൊണ്ട് ഇരിക്കാം.

തീർന്നില്ല ഇനിയുമുണ്ട് നിങ്ങൾ കണ്ടിരിക്കേണ്ട കുറച്ചിടങ്ങൾ. കടമ്പ്രയാർ, കോടനാട്, തട്ടേക്കാട്, ബോൾഗാട്ടി, ഭൂതത്താൻക്കെട്ട്, പാണേലി പോര് പാഴൂര് മഴവിൽ പാലം ഇങ്ങനെ നീളുന്നു നേച്ചർ ട്രിപ്പ്.

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

ഷോപ്പിംഗ് ആണ് ഉദ്ദേശിക്കുന്നതിൽ ലുലു മാൾ, ഒബറോൺ, സെന്റർ സ്‌ക്വയർ, ഗ്രാൻഡ് മാൾ ഇങ്ങനെ പോകാം. ആ ബ്രോഡ്‌വേയിൽ പോയാൽ കിട്ടാത്തതായി എന്തെങ്കിലുമുണ്ടോ ?

കടൽ കാറ്റേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള മൂടിലാണ് നിങ്ങളെങ്കിൽ ചെറായ്, കുഴിപ്പിള്ളി, പുതുവൈപ്പ് ലൈറ്റ് ഹൗസ്, മറൈൻ ഡ്രൈവ് എന്നിങ്ങനെ പോകാം.

ഇതിന് പുറമെ, ഹിൽ പാലസ്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടി, കലാടി ശങ്കാരാചാര്യ സ്മാരകം എന്നങ്ങനെ ചരിത്ര പ്രസിദ്ധമായ ഇടങ്ങളുമുണ്ട്.

Story Highlights: places to visit in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here